Топ-100
Back

ⓘ എ. ശ്രീധരമേനോൻ. കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭി ..



                                               

വാഴപ്പള്ളി

കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. ചങ്ങനാശ്ശേരി നഗരത്തിലും വാഴപ്പള്ളി പഞ്ചായത്തിലും ആയിട്ട് വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കൂറച്ചു ഭാഗങ്ങൾ ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട് ചേരുകയും, ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വാഴപ്പള്ളി ഗ്രാമപഞ്ചായത്താക്കിയും പുനഃനിർമ്മിക്കപ്പെട്ടു.

                                               

ആലുവ നഗരസഭ

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ആലുവ. കേരളത്തിലെ പ്രധാന വ്യവസായ നഗരമാണ് ആലുവ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 12 കി.മി. തെക്കുഭാഗത്തായി ആലുവ പട്ടണം സ്ഥിതിചെയ്യുന്നു. ശങ്കരാചാര്യർ ജനിച്ച കൈപ്പുള്ളി മന ആലുവയ്ക്കടുത്ത് കാലടിയിലാണ്. ഇന്ത്യയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം ഈ നഗരത്തിലാണ്. ആലുവാ ശിവരാത്രിയാൽ പ്രസിദ്ധിയാർജ്ജിച്ച ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് നഗരത്തിൽ പെരിയാർ തീരത്താണ്.

                                               

കൊടുങ്ങല്ലൂർ നഗരസഭ

കേരളത്തിലെ തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂർ ‌ ഇംഗ്ലീഷ്- Kodungallore അഥവാ Cranganore. കേരളത്തിലെ അതിപുരാതന പട്ടണമായ കൊടുങ്ങല്ലൂർ, ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങൾക്കൊപ്പം തന്നെ ജൂത-ക്രൈസ്തവ-ഇസ്ലാം മത ദേവാലയങ്ങളാലും സമ്പന്നമാണ് കൊടുങ്ങല്ലൂർ പട്ടണം. മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതും കേരളത്തിലെ ആദ്യത്തെ ഭദ്രകാളീ ക്ഷേത്രവുമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ഈ പട്ടണ ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭാരതത്തിലെ ആദ്യ ക്രിസ്തീയ, മുസ്ലീ ദേ ...

                                               

വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ വടക്കുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രധാന പ്രതിഷ്ഠ കാർത്ത്യായനിദേവിയായിരുന്നു. പിന്നിട് ദുർഗ്ഗാ സങ്കല്പത്തിൽ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കൻ കോട്ടയത്തുനിന്നും പാലായനം ചെയ്ത് തിരുവിതാംകൂറിൽ വന്നുതാമസിച്ച ബ്രാഹ്മണകുടുംബത്തിലെ പ്രദേവതയാണ് കണ്ണമ്പേരൂർ ദേവി.

                                               

പാലയൂർ മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് സ്ഥിതിചെയ്തിരുന്ന അതി പുരാതന ക്ഷേത്രമായിരുന്നു പാലയൂർ മഹാദേവക്ഷേത്രം. ക്ഷേത്ര നിർമ്മാണം നടന്നത് ചേര രാജാക്കന്മാരുടെ കാലത്താവാനാണ് സാധ്യത. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആയിരുന്നു.

                                               

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം

കേരള സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്റെ പുറത്ത് ശയിക്കുന്ന പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാ ...

എ. ശ്രീധരമേനോൻ
                                     

ⓘ എ. ശ്രീധരമേനോൻ

കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.

                                     

1. ജീവിതരേഖ

1925 ഡിസംബർ 18-ന്‌ എറണാകുളത്ത് ജനനം. കോവിലകത്തുപറമ്പിൽ പത്മനാഭമേനോനും ആലപ്പാട്ട് നാരായണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948-ൽ മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം. കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1997-ൽ അന്നത്തെ കേരളാ സർക്കാരിന്റെ നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും, രാഷ്ട്രീയ ഇടപെടലുകളും, സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയ അദ്ദേഹം 2010 ജൂലൈ 23-ന് 85-ആം വയസ്സിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.

                                     

2. കൃതികൾ

  • കേരള സംസ്കാരം
  • കേരളചരിത്രം
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ - സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം
  • കേരളവും സ്വാതന്ത്ര്യ സമരവും
  • സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും
  • ഇന്ത്യാചരിത്രം രണ്ടു വാല്യങ്ങളിൽ
  • കേരള രാഷ്ട്രീയ ചരിത്രം 1885-1957
  • കേരള ചരിത്ര ശില്പികൾ
  • പുന്നപ്രവയലാറും കേരള ചരിത്രവും
  • സ്വതന്ത്രതിരുവിതാംകൂർ വാദവും സർ സി.പി. എന്ന വില്ലനും
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →