Топ-100
Back

ⓘ ഹമീദ് ചേന്ദമംഗല്ലൂർ. കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെത ..                                               

അജ്മീർ ദർഗാസ്ഫോടനം

രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശരീഫിൽ 2007 ഒകോടോബർ 11 നു് ഉണ്ടായ ബോംബ്സ്ഫോടനമാണ് അജ്മീർ ദർഗാസ്ഫോടനം. ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ആളുകൾ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു. സ്ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാൻ ഭീകരവിരുദ്ധ സേന യുടെ പ്രാഥമിക നിഗമനം ഈ കൃത്യത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയർന്നതിനെ തുടർന്ന് അന്വേഷണം സി.ബി ...

ഹമീദ് ചേന്ദമംഗല്ലൂർ
                                     

ⓘ ഹമീദ് ചേന്ദമംഗല്ലൂർ

കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്. 1984ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോൾ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എൻ കുഞ്ഞഹമ്മദും ചേർന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു.

                                     

1. ജീവിതരേഖ

ചേന്നമംഗലൂർ അരീപറ്റമണ്ണിൽ അബ്ദുൾ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനായി 1948-ൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം ചേന്നമംഗലൂരി‍ലും മുക്കത്തും ആയി നടന്നു. ബി.എ., എം.എ ബിരുദങ്ങൾ നേടിയശേഷം അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവൻ‌കൂർ-ൽ ഒരു പ്രൊബേഷണറി ഓഫീസർ ആയി ജോലിചെയ്തു. പിന്നീ‍ട് അദ്ദേഹം ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിൽ ഒരു അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. അദ്ദേഹം കോഴിക്കോട് ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 2003-ൽ ജോലിയിൽ നിന്ന് വിരമിച്ചു.

                                     

2. എഴുത്തുകാരനും പ്രസംഗകനും

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഹമീദ് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പ്രശസ്ത പ്രസംഗകനുമാണ്. മതനിരപേക്ഷ നിലപാടുകൊണ്ടും വിശേഷിച്ച് ന്യൂനപക്ഷവർഗീയതയുടെ ചരിത്രം സംബന്ധിച്ച ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനുമാണ്‌ ഹമീദ്. മത സങ്കുചിതത്വത്തെ തിരസ്ക്കരിച്ച് യഥാർഥ മതനിരപേക്ഷ വാദിയായി മാറിയ വ്യക്തിയാണ് ഹമീദ് ചേന്നമംഗലൂർ എന്നു സുകുമാർ അഴീക്കോട് അഭിപ്രായപ്പെടുന്നു.

                                     

3. കൃതികൾ

 • ഭീകരതയുടെ ദൈവശാസ്ത്രം ഡി.സി. ബുക്സ്, 2007
 • മതേതര വിചാരം
 • വേണം വിയോജനശബ്ദം ഒലിവ്, 2014
 • ജനാധിപത്യം അസ്തമിക്കാതിരിക്കാൻ ലിപി പബ്ലിക്കേഷൻസ്
 • ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ ഗ്രീൻ ബുക്സ്, 2007
 • ഭാരതവൽക്കരണത്തിന്റെ വ്യാകരണം
 • ദൈവത്തിന്റെ രാഷ്ട്രീയം മാതൃഭൂമി ബുക്സ്, 2011
 • ഒരു ഇന്ത്യൻ മുസ്ലീമിൻറെ സ്വതന്ത്ര ചിന്തകൾ വിവർത്തനം; ചിന്ത പബ്ലിഷേഴ്സ്, 2007, 4th ed.
 • അധിനിവേശത്തിന്റെ അറേബ്യൻ മുഖം ഗ്രീൻ ബുക്സ്, 2011
 • പീഡനത്തിന്റെ വഴികൾ
 • മുസ്ലിം വിയോജനവാദത്തിന്റെ വേരുകൾ ഡി. സി. ബുക്സ്, 2012
 • പിശാചും അവൻറെ ചാട്ടൂളിയും വിവർത്തനം
 • ഏകീകൃത സിവിൽകോഡ്: അകവും പുറവും ഡി. സി. ബുക്സ്, 2014
 • വർഗ്ഗീയ മനോഭാവത്തിന്റെ വേരുകൾ
 • പർദയുടെ മനശ്ശാസ്ത്രം Melinda, 2002
 • ശരിഅത്ത്: മിഥ്യയും യാഥാർത്ഥ്യവും സഹഗ്രന്ഥകർത്താവ്: കെ.ഇ.എൻ. കുഞ്ഞഹമ്മദ്
 • ന്യൂനപക്ഷ രാഷ്ട്രീയം
 • മതം, രാഷ്ട്രീയം, ജനാധിപത്യം മാതൃഭൂമി ബുക്സ്, 2005
 • മാർക്സിസം, ഇസ്ലാമിസം, മതനിരപേക്ഷത മാതൃഭൂമി ബുക്സ്, 2009
 • ഹമീദ് ചേന്നമംഗലൂരിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഹരിതം ബുക്സ്, 2007
 • വ്യക്തിനിയമ വിചിന്തനം


                                     

4. പുരസ്കാരങ്ങൾ

 • കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ് കൃതി:ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ, അവാർഡ്: സി.ബി.കുമാർ അവാർഡ്., 2010
 • ബെസ്റ്റ് പബ്ലിക്ക് ഒബ്സെർവർ അവാർഡ് ഇന്ത്യൻ യൂത്ത് അസോസിയേഷൻ
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →