Топ-100
Back

ⓘ റോബിൻ ജെഫ്രി. ഇന്ത്യൻ സമൂഹത്തെയും കേരളീയ സമൂഹത്തെ സവിഷേശമായും പഠനവിധേയമാക്കിയിട്ടുള്ള ഒരു ആസ്ട്രേലിയൻ ചരിത്രപണ്ഡിതനാണ്‌ പ്രൊഫ.റോബിൻ ജെഫ്രി. നാഷനൽ യൂണിവേഴിസിറ്റി ..                                               

പോൾ എർലിഷ്

പോൾ എർലിഷ് ; ജീവിതകാലം: 14 മാർച്ച് 1854 - 20 ഓഗസ്റ്റ് 1915) നൊബേൽ സമ്മാനം നേടിയ ജൂതവംശജനായ ജർമ്മൻ വൈദ്യനും ശാസ്ത്രജ്ഞനുമായിരുന്നു. ഹെമറ്റോളജി, ഇമ്മ്യൂണോളജി, ആന്റിമൈക്രോബിയൽ കീമോതെറാപ്പി എന്നീ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1909-ൽ സിഫിലിസിന് ഒരു പരിഹാരം കണ്ടെത്തിയതും ബാക്ടീരിയകളെ വേർതിരിച്ചറിയാനുള്ള ഗ്രാം സ്റ്റെയിനിംഗിന് മുന്നോടിയായ ഒരു സാങ്കേതിക വിദ്യ കണ്ടുപിടിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലുൾപ്പെടുന്നു. ടിഷ്യു കറ പിടിപ്പിക്കുന്നതിനായി അദ്ദേഹം വികസിപ്പിച്ചെടുത്ത ചില സമ്പ്രദായങ്ങൾ വിവിധതരം രക്താണുക്കളെ തിരിച്ചറിയാൻ സഹായിക്കുകയും ഇത് നിരവധി രക്ത രോഗങ്ങൾ നിർണ്ണയിക്കാനുള്ള ...

                                               

റാഗ്നർ ഗ്രാനിറ്റ്

1967-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിനിഷ്-സ്വീഡിഷ് ശാസ്ത്രജ്ഞൻ ആണ് റാഗ്നർ ആർതർ ഗ്രാനിറ്റ് ForMemRS. ഹാൽഡൻ കെഫർ ഹാർട്ട്ലൈൻ, ജോർജ്ജ് വാൾഡ് എന്നിവർക്കൊപ്പം കാഴ്ചയുമായി ബന്ധപ്പെട്ട കണ്ണിലെ പ്രാഥമിക ഫിസിയോളജിക്കൽ, കെമിക്കൽ വിഷ്വൽ പ്രക്രിയകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്" ആണ് നോബൽ സമ്മാനം ലഭിച്ചത്

                                     

ⓘ റോബിൻ ജെഫ്രി

ഇന്ത്യൻ സമൂഹത്തെയും കേരളീയ സമൂഹത്തെ സവിഷേശമായും പഠനവിധേയമാക്കിയിട്ടുള്ള ഒരു ആസ്ട്രേലിയൻ ചരിത്രപണ്ഡിതനാണ്‌ പ്രൊഫ.റോബിൻ ജെഫ്രി. നാഷനൽ യൂണിവേഴിസിറ്റി ഓഫ് സിംഗപൂരിലെ വിസിറ്റിംഗ് റിസർച്ച് പ്രൊഫസറാണ്‌ അദ്ദേഹമിപ്പോൾ. ജെഫ്രിയുടെ ഒന്നിലധികം ഗ്രന്ഥങ്ങളുടെ വിവർത്തനം മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

                                     

1. ജീവിതം

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിക്ടോറിയ സർ‌വകലാശാലയിൽ നിന്ന് 1967 ൽ ബി.എ.യും യു.കെയിലെ സസക്സ് സർ‌വകലാശാലയിൽ നിന്ന് 1973 ൽ ഡോക്ട്രേറ്റും നേടിയ റോബിൻ ജെഫ്രി വിക്ടോറിയയിലെ ഡെയ്ലി കൊളണിസ്റ്റിൽ പത്രപ്രവർത്തകനായി ജോലിചെയ്തു. 1967 മുതൽ 1969 വരെ ഇന്ത്യയിലെ ചാണ്ഡിഗഡിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ജെഫ്രി. 1973-78 വരെ ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെലോ ആയും 1979-2005 വരെ മെൽബനിലെ ലാ ട്രോബ് സർ‌വകലാശാലയിലെ രാഷ്ട്രമീം‌മാംസ വിഭാഗം അദ്ധ്യാപകനായും പ്രവർത്തിച്ചു.

                                     

1.1. ജീവിതം താല്പര്യ മേഖല

ആധുനിക ഇന്ത്യാ ചരിത്രം, രാഷ്ട്രീയം എന്നിവയാണ്‌ റൊബിൻ ജെഫ്രിയുടെ പ്രത്യേക പഠനമേഖല. പഞ്ചാബ്, കേരളം സംസ്ഥാനങ്ങളിലെ സമൂഹവും ഇന്ത്യൻ മാധ്യമരംഗവും അദ്ദേഹത്തിന്റെ എഴുത്തിനു വിഷയമായിട്ടുണ്ട്. വംശീയത,ദേശീയത,സ്വത്വ രൂപീകരണം എന്നിവയും താല്പര്യ വിഷയങ്ങളാണ്‌. പഞ്ചാബിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തെകുറിച്ച് പഠിക്കാൻ അവസരം ലഭിച്ച റോബിൻ ജെഫ്രിയുടെ ആ വിഷയവുമായി ബന്ധപ്പെട്ട കൃതിയാണ്‌ ഇന്ത്യക്കു എന്തു സംഭവിക്കുന്നു Whats Happening to India? എന്നത്. കേരളത്തിലെ മരുമക്കത്തായ പശ്ചാതല ചരിത്രത്തിൽ സവിശേഷ താല്പര്യമുള്ള ജെഫ്രിയുടെ മറ്റൊരു കൃതിയാണ്‌ നായർമേധാവിത്വത്തിന്റെ പതനം The decline of Nayar dominance എന്ന പുസ്തകം. സ്‌ലൈസസ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്‌ ജെഫ്രി ഇപ്പോൾ. അലഹബാദിൽ 1942 മുതൽ 2001 വരെ യുള്ള ഇടവേളകളിൽ നടന്ന മഹാകുംഭമേളയെ അടിസ്ഥാനമാക്കിയുള്ളതാണ്‌ സ്ലൈസസ് ഓഫ് ഇന്ത്യ എന്ന പഠനം. ഏറ്റവും ഒടുവിലായി ജെഫ്രി എഴുതിയ ഗ്രന്ഥമാണ്‌ "ഇന്ത്യയിലെ പത്രവിപ്ലവം: മുതലാളിത്തം, രാഷ്ട്രീയം, ഭാരതീയ ഭാഷാപത്രങ്ങൾ 1977-99".

                                     

2. കൃതികൾ

  • പീപ്പിൾ,പ്രിൻസസ് ആൻഡ് പാരമൗണ്ട് പവർ:സൊസൈറ്റി ആൻഡ് പൊളിറ്റിക്സ് ഇൻ ദി ഇൻഡ്യൻ പ്രിൻസിലി സ്റ്റെയ്റ്റ്സ്-1978
  • ഇന്ത്യ:റബല്യൻ ടു റിപ്പബ്ലിക്:സെലക്ടഡ് റൈറ്റിംഗ്സ് 1990
  • പൊളിറ്റിക്സ്,വുമൺ, ആൻഡ് വെൽബീയിംഗ്:ഹൗ കേരള ബികംസ് എ മോഡൽ 1992/1993
  • വാട്ട്സ് ഹാപ്പനിംഗ് ടു ഇന്ത്യ പഞ്ചാബ് എതിനിക് കോൺഫ്ലിക്റ്റ് ആൻഡ് ടെസ്റ്റ് ഫോർ ഫെഡറലിസം-1994
  • ദ ഡിക്ലൈൻ ഓഫ് നായർ ഡൊമിനൻസ് -1976 മലയാളത്തിൽ:നായർ മേധാവിത്വത്തിന്റെ പതനം,പ്രസാധകർ:ഡി.സി ബുക്സ്
  • ഇന്ത്യാസ് ന്യൂസ്പേപ്പർ റവല്യൂഷൻ-2005
  • ഏഷ്യ- ദ വിന്നിംഗ് ഓഫ് ഇൻഡിപെൻഡൻസ്:ദ പിലിപ്പൈൻസ്,ഇൻഡ്യ,വിയറ്റ്നാം,മലയ- 1981

ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എകണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി,പസഫിക് അഫയേഴ്സ് എന്നിവയിൽ ആദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →