Топ-100
Back

ⓘ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ. 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ എസ് എഫ് ഐ രൂപീകരിച് ..                                               

രാജു ഏബ്രഹാം

രാജു ഏബ്രഹാം 1961 ജനുവരി 1ന് കണ്ടനാട്ട് കുടുംബത്തിൽ കെ. എസ്. ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിന്റെയും മകനായി ജനിച്ചു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സി.പി.ഐ. നേതാവും റാന്നി നിയമസഭാമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ്. 1996 മുതൽ റാന്നി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ പ്രധാന നേതാവാണദ്ദേഹം. 1996, 2001, 2006, 2011, 2016 എന്നീ വർഷങ്ങളിൽ നടന്ന ഇലക്ഷനുകളിൽ കേരളത്തിലെ പത്തനംതിട്ടയിലെ റാന്നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചു വിജയിച്ചു.

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
                                     

ⓘ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ എസ് എഫ് ഐ രൂപീകരിച്ചത്. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

                                     

1. പതാക

വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.

                                     

2. നേതൃത്വം

നിലവിൽ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസുമാണ്.

എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം:

സംസ്ഥാനങ്ങളിലെ നേതൃത്വം

എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ കോഴിക്കോട്‌ പ്രസിഡന്റ് വിനീഷ്‌ വി എ തിരുവനന്തപുരം.

                                     

3. നയസമീപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ

ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു. സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു. അസമത്വ രഹിതമായ, മതേത്വര സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്.

മുദ്രാവാക്യങ്ങൾ

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്.

പ്രസിദ്ധീകരണങ്ങൾ

അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്. 1973-ലാണ് ഈ മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്. കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള സ്റ്റുഡെന്റ് മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.

                                     

4. SFI വിവിധ സംസ്ഥാനങ്ങളിൽ

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.

സ്വാധീനമേഖലകൾ

കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ. ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്‌.എഫ്‌.ഐ യുടെ നിയന്ത്രണത്തിലുമാണ്. കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.

                                     

5. പ്രവർത്തനങ്ങൾ

 • 2019 ലെ ദേശീയ വിദ്യാഭാസ പോളിസി, ഫീസ് വർദ്ധനവ്, IIT കളിലെ സംവരണവിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ അപ്രാതിനിധ്യം എന്നിവയ്ക്കെതിരെ SFI പ്രതിഷേധിച്ചു.
 • ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.
 • 2019 ൽ SFI അംഗങ്ങൾ CAA ക്ക് എതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി. അത്തരമൊരു പ്രതിഷേധത്തിൽ എസ്.എഫ്.ഐ പാർലമെന്റിലേക്ക് മാര്ച്ച് നടത്തിയിരുന്നു. കൂടാതെ ഈ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
 • ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.
 • സാനിറ്ററി നാപ്കിനുകൾക്ക്‌ 12% നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് രാജ്യവ്യപകമായി എസ് എഫ്‌ ഐ യുടെ വനിതാ സബ് കമ്മിറ്റിയുടെ നേൃത്വത്തിൽ 2017 ജൂലായിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. "Bleed Without Fear, Bleed Without Tax" എന്ന് കാമ്പയിന് പേര് നൽകി. ആയിരകണക്കിന് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ സാനിറ്ററി നാപ്കിനുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഓഫീസിലേക്ക് തപാൽ വഴി അയച്ചു കൊടുത്തു. 2009 ലെ Pink Chaddi Campaign ന് സമമായിരുന്നു ഇത്. സാനിറ്ററി നാപ്കിനുകൾ കത്തിച്ച് കളയാനുളള വേന്റ്‌ങ് മെഷീനുകൾ സ്കൂളുകളിലും കോളേജുകളിലും സ്ഥാപിക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ആറ് പാക്കറ്റ് സാനിറ്ററി നാപ്കിനുകൾ നൽകുവാനും ആവശ്യപ്പെട്ടു.


                                     

5.1. പ്രവർത്തനങ്ങൾ കോവിഡ് കാലത്തെ വിദ്യാർത്ഥി പ്രവർത്തനം

 • കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക് അഥവാ COVID WISK Walk-in Sample Kiosk നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50.000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.
 • പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകിയിട്ടുണ്ട്.
 • ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.
 • ഇതോടൊപ്പം തന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.
 • ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അഥിതി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു.
 • വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.
 • കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയിത വിദ്യർത്ഥി സംഘടനക്കുള്ള അവാർഡ് എസ്എഫ്ഐയുടെ വിവിധ കമ്മറ്റികൾക്ക് ലഭിച്ചു.
 • കോവിഡ് കാലത്ത് വെല്ലുവിളികളെ അതിജിവിച് കേരളത്തിൽ എസ്എസ്എൽഎസി ഹയർസെക്കന്ററി പരിക്ഷകൾ നടത്തിയപ്പോൾ യാത്ര സൗകാര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ പരിക്ഷവണ്ടി ക്യാമ്പയിനിങ്ങ് വഴി വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ മാസ്ക്ക്കൾ നിർമിച്ചു നൽകി.
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →