Топ-100
Back

ⓘ പുനലൂർ. കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർ കിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ. കൊല്ലം നഗര ..



                                               

പുനലൂർ താലൂക്ക്

കൊല്ലം ജില്ലയിലെ ഏറ്റവും പുതുതായി രൂപികരിച്ച താലൂക്ക് തഹസിൽദാർ ആണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. മുൻപ് പത്തനാപുരം താലൂകിന്റെ ആസ്ഥാനമായിരുന്ന പുനലൂർ കേന്ദ്രീകരിച്ച് സ്വന്തമായി ഒരു താലൂക്ക് എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ ഈ താലൂക്ക് നിലവിൽ വരുന്നത്,കൂടാതെ താരതമ്യേന വലുപം കൂടിയ താലൂക്കളിൽ ഒന്നായിരുന്നു ഇത്, പുനലൂർ ഒരു നഗരസഭയാണ് അതിൻറെ സമീപ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് ഈ താലൂക്ക് രൂപികരിച്ചത്

                                               

കെ. കൃഷ്ണപിള്ള

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. കൃഷ്ണപിള്ള. പുനലൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടും നാലും കേരളനിയമസഭകളിൽ അംഗമായത്. 1924 ജൂൺ ഏഴിനാണ് ജനനം. 1943-ൽ റോയൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചു, എന്നാൽ നാവിക സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1946-ൽ ഇദേഹത്തെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1987 ജൂലൈ അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.

                                               

കരവാളൂർ ഗ്രാമപഞ്ചായത്ത്

വടക്ക് - വിളക്കുടി പഞ്ചായത്ത്, പുനലൂർ മുനിസിപ്പാലിറ്റി പടിഞ്ഞാറ് - വെട്ടിക്കവല പഞ്ചായത്ത് തെക്ക്‌ - ഇടമുളയ്ക്കൽ, അഞ്ചൽ പഞ്ചായത്തുകൾ കിഴക്ക് - ഏരൂർ പഞ്ചായത്ത്

                                               

കെ. രാജു

പ്രമുഖ സി.പി.ഐ നേതാവും പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. രാജു. പുനലൂരിൽനിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സി.പി.ഐ. സംസ്ഥാനകൗൺസിൽ അംഗമാണ്.

                                               

വിളക്കുവെട്ടം

കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിലെ ഒരു ചെറിയ ഗ്രാമമാണു വിളക്കുവെട്ടം. പുനലൂർ പട്ടണത്തിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 9°158"N 76°5628"E എന്നീ അക്ഷാംശ രേഖാംശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

                                               

പത്തനാപുരം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിൽ, പുനലൂർ ആസ്ഥാനമായ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഉൾപ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ്

പുനലൂർ
                                     

ⓘ പുനലൂർ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർ കിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ. കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരംനഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും. പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ്, കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് നഗരസഭാ ഭരണത്തിൻ കീഴിലാണ്.,

പുതുതായി രൂപികരിച്ച പുനലൂർ താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂർ. 2014 വരെ പത്തനാപുരം താലൂക്ക്ന്റെ ആസ്ഥാനം ആയിരുന്നു

                                     

1. പേരിനു പിന്നിൽ

പുനലൂർ എന്ന പേര് വന്നത് പുനൽ, ഊര് എന്നീ തമിഴ് വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ വെള്ളം എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ വെള്ളം ഉള്ള സ്ഥലം എന്നർത്ഥം. കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.

തമിഴ്നാട്ടിൽ നിന്നും വരുമ്പോൾ വീണ്ടും കാണുന്ന ആൾപാർപ്പുള്ള സ്ഥലമായതു കൊണ്ടാണ് പുന എന്നാൽ വീണ്ടും, ഊരു എന്നാൽ ഗ്രാമം എന്നുമാണ് പുനലൂർ എന്ന പേരുവന്നതെന്നാണ് മറ്റൊരു പക്ഷം. ജല നഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരമാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നും അറിയപ്പെടുന്നു.

                                     

2. ഭൂമിശാസ്ത്രം

അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. 9.0°N 76.93°E  / 9.0; 76.93. സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ 183 അടി ആണ് പുനലൂരിന്റെ ശരാശരി ഉയരം.

                                     

3. പുനലൂർ തൂക്കുപാലം

പുനലൂരിലെ തൂക്കുപാലം ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയർ 1877-ൽ കല്ലടയാറിനു കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല. പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.

                                     

4. തീവണ്ടിപ്പാത

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിൾനാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1.12.65.637 രൂപയായിരുന്നു നിർമ്മാണച്ചെലവു്. തൂത്തുക്കുടി തുറമുഖത്തുനിന്നും പത്തേമാരിയിൽ തീവണ്ടിയുടെ എഞ്ചിൻ കൊല്ലം കൊച്ചുപിലാംമൂടു് തുറമുഖത്തെത്തിച്ചു. പിന്നീടു് ഭാഗങ്ങൾ ഓരൊന്നായി വേർപ്പെടുത്തി കാളവണ്ടിയിൽ കയറ്റി പുതുതായി നിർമ്മിക്കപ്പെട്ട കൊല്ലം റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചു. 1904 ജൂൺ 1നു് ആദ്യത്തെ തീവണ്ടി കൊല്ലം മുതൽ പുനലൂർ വരെ ഓടിച്ചു.

രാജ്യത്തെ എല്ലാ മീറ്റർഗേജ് 1000mm പാതകളും ബ്രോഡ്‌ഗേജ് 1676mm ആക്കി നവീകരിക്കുന്ന യുണിഗേജ് പദ്ധതിയനുസരിച്ച് ക്രമേണ ഈ പാതയും പരിഷ്ക്കരിക്കപ്പെടുകയാണു്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12നു് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. മീറ്റർഗേജായി ശേഷിച്ചിരുന്ന 45 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട പാതയിൽ 2010 സെപ്റ്റംബർ 20 മുതൽ ഗതാഗതം നിർത്തലാക്കി. പർവ്വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രാമാർഗ്ഗം പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നതു് പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെയായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ദക്ഷിണകേരളത്തിലെ സാമ്പത്തിക സാമൂഹ്യചരിത്രത്തിൽ ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള ഈ തീവണ്ടിപ്പാതയുടെ മൂലരൂപം അതോടെ കേവലചരിത്രമായിമാറും.



                                     

5. എത്തിച്ചേരാനുള്ള വഴികൾ

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആണ്. കൊല്ലം-ചെങ്കോട്ട റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ. കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 744 NH 744 ഇത് കൊല്ലത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും കായംകുളം, കുളത്തൂപുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്.i പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ കൊട്ടാരക്കര, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം, അടൂർഎന്നിവയാണ്.

                                     

6. വിനോദസഞ്ചാരം

പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് തെൻ‌മല21 കിലോമീറ്റർ അകലെ, പാലരുവി വെള്ളച്ചാട്ടം 35 കിലോമീറ്റർ അകലെ,അമ്പനാടൻ മലനിരകൾ 40കിലോമീറ്റർ അകലെഎന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്.

പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.

മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു.

                                     

7. കൃഷി

പുനലൂരിലെ പ്രധാ‍ന കാർഷിക-നാണ്യവിഭവങ്ങൾ റബ്ബർ, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ്. ഇവിടെ നിന്നും പ്രധാനമായി മലഞ്ചരക്കുകൾ, കൈതച്ചക്ക, കുരുമുളക്, പ്ലൈവുഡ്, തടി തുടങ്ങിയവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.

                                     

8. ജനസാന്ദ്രത

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് പുനലൂരിന്റെ ജനസംഖ്യ 47.226 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. പുനലൂരിന്റെ സാക്ഷരതാനിരക്ക് 84% ആണ്. ദേശീയ സാക്ഷരതാനിരക്ക്: 84%. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 85%-ഉം സ്ത്രീകളിൽ 82%-ഉം ആണ്. ജനസംഖ്യയിലെ 10% 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →