Топ-100
Back

ⓘ പതഞ്ജലി. ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോ ..                                               

അമരസിംഹൻ

അമരകോശം എന്ന സംസ്കൃത നിഘണ്ടുവിന്റെ കർത്താവായിരുന്നു അമരസിംഹൻ. പ്രസ്തുത കോശത്തിൽ ദേവൻമാരുടെ പര്യായം, അമരാനിർജരാദേവാ. എന്നിങ്ങനെ അമരപദംകൊണ്ട് ആരംഭിച്ചതിലുള്ള ഔചിത്യത്തെ ആസ്പദമാക്കി ലഭിച്ച ബിരുദപ്പേരാണ് അമരൻ എന്ന് ഒരു ഐതിഹ്യമുണ്ട്. രണ്ടാം വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിലെ നവരത്ന ങ്ങളെന്നു വിഖ്യാതരായ പണ്ഡിതൻമാരിൽ ഒരാളായി ഇദ്ദേഹം പരാമർശിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ നവരത്നങ്ങളിൽ പലരും പലകാലത്തു ജീവിച്ചവരാണെന്നു തെളിഞ്ഞിട്ടുള്ളതിനാൽ ഈ പദ്യം അമരസിംഹന്റെ കാലനിർണയത്തിൽ ഒരു പ്രമാണമാകുന്നില്ല.അമരകോശം എ.ഡി. 6-7 ശതകത്തിൽ ചീന ഭാഷയിലേക്കു തർജുമ ചെയ്തിട്ടുള്ളതായി, ഇന്ത്യയ്ക്കു നമ്മെ എന്തു പഠിപ്പിക്കാ ...

                                               

രാംദേവ്

ഇന്ത്യയിലെ ഒരു യോഗപരിശീലകനും സന്യാസിയുമാണ് ബാബാ രാദേവ് എന്നും അറിയപ്പെടുന്ന രാംദേവ്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്. അഴിമതിക്കെതിരെ ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ അണ്ണാഹസാരെയുടെ പാത പിൻതുടർന്ന്, വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരവുമായി ഇദ്ദേഹം രംഗത്തു വന്നതോടെയാണ് രാജ്യശ്രദ്ധയാകർഷിച്ചത്.

                                               

അപഭ്രംശം

പ്രാചീന ഭാരതത്തിൽ പ്രചരിച്ചിരുന്ന സംസ്കൃതേതര ഭാഷയ്ക്ക് പറഞ്ഞുവന്നിരുന്ന പേരാണ് അപഭ്രംശം. വ്യാകരണശാസ്ത്ര വിരുദ്ധങ്ങളും അപാണിനീയങ്ങളുമായ പ്രയോഗങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. അപഭ്രംശോ? പശബ്ദഃ എന്ന് അമരകോശത്തിൽ ഇതേപ്പറ്റി പറയുന്നുണ്ട്. ഗുർജര ദേശത്തിന്റെ തെക്കു കിഴക്കുള്ള ആഭീരദേശത്തെയും മറ്റും വിവിധ ജനവർഗങ്ങൾ വ്യവഹരിച്ചുവന്ന പ്രാകൃത ഭാഷാരൂപമാണ് അപഭ്രംശമെന്ന് ചില ചരിത്ര കൃതികളിൽ നിന്ന് അനുമാനിക്കാം.

                                               

സിലബിൾ

സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണ്ണമോ വർണ്ണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ സിലബിൾ എന്നു പറയുന്നു. ഋക്പ്രാതിശാഖ്യം അനുസരിച്ച് വ്യഞ്ജനത്തോടു കൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. അക്ഷരം എന്ന ശബ്ദത്തിന്റെ വ്യുത്പത്തി ക്ഷര ധാതുവിൽനിന്നാണെന്ന് മഹാഭാഷ്യത്തിൽ പതഞ്ജലി പ്രസ്താവിച്ചിരിക്കുന്നു. ക്ഷര ധാതുവിന് നഷ്ടമാവുക എന്നാണർഥം. അപ്പോൾ അക്ഷരം എന്നതിന് നഷ്ടമാകാത്തത്, അനശ്വരം എന്നെല്ലാം അർഥം കിട്ടുന്നു. വിശ്ളേഷണവിധേയമാകാത്ത വാഗംശം എന്ന അർഥവും പിന്നീടു വന്നുചേർന്നു. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥർവം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇ ...

                                               

തലശ്ശേരി ആർട്സ് സൊസൈറ്റി

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു സാസ്കാരികകേന്ദ്രമാണ് തലശ്ശേരി ആർട്സ് സൊസൈറ്റി. നഗരത്തിന്റെ കടലോരഭാഗത്തെ പഴയ പാണ്ടികശാലകളിൽ ഒന്ന് രൂപമാറ്റം വരുത്തി ചിത്രശാലയും സംവാദവേദിയും ഒരുക്കിയാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്.

                                               

മഹർഷി

പുരാതന ഇന്ത്യയിൽ, മഹർഷി ഒരു സംസ്കൃത വാക്ക്ആണ്, ദേവനാഗരിയിൽ "महर्षि" മഹാനായ ഋഷി എന്ന അർത്ഥം, പുരാതന ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഉയർന്ന ക്ലാസ് അംഗമായ ആൾ എന്ന് കണക്കാക്കം, അറിയപ്പെടുന്നത് ഇന്ത്യയിൽ ഋഷികൾ" അല്ലെങ്കിൽ "ദ്രഷ്ടാക്കൾ", പ്രത്യേകിച്ച് പ്രകൃതിയെയും അതിന്റെ ഭരണ നിയമങ്ങളെയും മനസ്സിലാക്കാനും അറിയാനും ഗവേഷണം നടത്തുന്നവർ. പുരാതന ഇന്ത്യൻ ജീവിതരീതികൾ രൂപപ്പെടുത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാഗരികതയെ വളരെയധികം ആഴത്തിൽ സ്വാധീനിക്കുകയും ചെയ്ത നിരവധി മഹർഷി മാർ പുരാതന ഇന്ത്യയിൽ ഉണ്ടായിരുന്നു.

പതഞ്ജലി
                                     

ⓘ പതഞ്ജലി

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.

                                     

1. യോഗ പതഞ്ജലിയുടെ കാഴ്ചപ്പാട്

ഉപനിഷത്തുകളിലും അഥർവവേദത്തിലും `യോഗയെപ്പറ്റി പരാമർശമുണ്ട്‌. പതഞ്ജലിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീകേന്ദ്രങ്ങളായ `ചക്രങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനിയെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം എന്ന്‌ പതഞ്‌ജലി വാദിച്ചു. അദ്ദേഹം രൂപംനൽകിയ 195 യോഗസൂത്രങ്ങൾ പിൽക്കാലത്ത്‌ പതഞ്‌ജലിയോഗ യെന്ന പേരിൽ പ്രശസ്‌തമായി.

                                     

2. ജീവചരിത്രം

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ബി.സി.185-ൽ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനർദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളിൽ മുഖ്യപുരോഹിതൻ അദ്ദേഹമായിരുന്നു എന്നു ചില രേഖകൾ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതർ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.

യോഗാചാര്യൻ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങൾ വിശദീകരിക്കുന്ന ചൂർണി എന്ന ഗ്രന്ഥം രചിച്ചയാളാണ്‌ പതഞ്‌ജലിയെന്ന്‌ ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങിന്റെ എ.ഡി.691 കുറിപ്പുകളിൽ കാണുന്നു. പാണിനീയസൂത്രങ്ങൾക്കും കാത്യായനവാർത്തികത്തിനുമുള്ള വ്യഖ്യാനമായ മഹാഭാഷ്യത്തിന്റെ മറ്റൊരു പേരാണ്‌ ചൂർണി. വ്യാകരണസമ്പ്രദായങ്ങൾ ഒൻപതെന്നാണ്‌ കണക്കാക്കുന്നത്‌; ആദ്യത്തേത്‌ ഐന്ദ്രവും അവസാനത്തേത്‌ പാണിനീയവും. മഹാഭാഷ്യത്തിലാണ്‌ ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമർശമുള്ളത്‌. നാഗശ്രേഷ്‌ഠനായ ആദിശേഷന്റെ അവതാരമാണ്‌ പതഞ്‌ജലിയെന്ന്‌ രാമഭദ്രദീക്ഷിതരുടെ പതഞ്‌ജലീചരിതത്തിൽ പറയുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →